ബാലകൃഷ്ണപിള്ളയുടെയും വീരേന്ദ്രകുമാറിന്റെയും എൽഡിഎഫ് പ്രവേശനത്തെ പരോക്ഷമായി വിമർശിക്കുകയാണ് വിഎസ് അച്യുതാനന്ദൻ. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളം അല്ല ഇടതുമുന്നണി എന്നും വിഎസ് പറഞ്ഞു. സ്ത്രീ വിരുദ്ധതയും സവർണ്ണ മേധാവിത്വവും ഉള്ളവർ ഇടതുമുന്നണിയിൽ വേണ്ടെന്നും വിഎസ് പറഞ്ഞു. ഒപ്പം ശബരിമല വിഷയത്തിൽ ബിജെപിയുടെ സമരങ്ങൾ ജനങ്ങൾ ഗൗനിക്കുന്നില്ല എന്നും വർഗീയ സംഘർഷം ഉണ്ടാക്കുന്ന ബിജെപി യുപി അല്ല കേരളം എന്ന് ഓർക്കണമെന്നും വിഎസ് വ്യക്തമാക്കി.